ബാഴ്‌സലോണ താരം ഡെന്നിസ് സുവാരസ് ആഴ്സണലിൽ

ബാഴ്‌സലോണ താരം ഡെന്നിസ് സുവാരസിനെ ലോണിൽ സ്വന്തമാക്കി ആഴ്‌സണൽ. ലോൺ അടിസ്ഥാനത്തിലാണ് താരം ആഴ്‌സണലിൽ എത്തുന്നത്. ഈ സീസണിന്റെ അവസാനം വരെയാണ് ലോൺ കാലാവധി. ഈ സീസൺ കഴിഞ്ഞതിനു ശേഷം ആഴ്സണലിന്‌ വേണമെങ്കിൽ താരത്തെ സ്വന്തമാക്കാനുള്ള ഉപാധിയും കരാറിലുണ്ട്. ലോൺ കാലയളവിൽ താരത്തിന്റെ മുഴുവൻ ശമ്പളവും ആഴ്‌സണൽ നൽകണമെന്നും കരാർ വ്യവസ്ഥയിലുണ്ട്.

ബാഴ്‌സലോണയിൽ താരത്തിന് 2020 വരെയായിരുന്നു കരാർ ഉള്ളത്. എന്നാൽ ആ കരാർ 2021 വരെ പുതുക്കിയതിനു ശേഷമാണ് ബാഴ്‌സലോണ താരത്തെ ആഴ്‌സണലിലേക്ക് അയച്ചത്. നേരത്തെ 2014-15 സീസണിൽ സെവിയ്യയിൽ ആയിരുന്ന സമയത്ത് സുവാരസ് ആഴ്‌സണൽ പരിശീലകൻ ഉനൈ എമേറിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ബാഴ്‌സലോണയിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് സുവാരസ് ലോൺ അടിസ്ഥാനത്തിൽ ആഴ്‌സണലിൽ എത്തിയത്. നേരത്തെ 17ആം വയസ്സിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി രണ്ടു ലീഗ് മത്സരങ്ങൾ സുവാരസ് കളിച്ചിട്ടുണ്ട്.

Previous articleട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം വിദേശ താരത്തെ സ്വന്തമാക്കി ബെംഗളൂരു
Next articleക്ലബ് റെക്കോർഡ് തുകക്ക് അത്ലറ്റികോ മാഡ്രിഡ് താരത്തെ ടീമിൽ നിലനിർത്തി വോൾവ്സ്