ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ആഴ്സണൽ കഷ്ടപ്പെടുകയാണ്. ഇപ്പോൾ അവർ ലീഗിൽ 15ആം സ്ഥാനത്താണ്. ആഴ്സണൽ ആരാധകർ ഇപ്പോഴും ടീം യൂറോപ്പയ്ക്ക് എങ്കിലും യോഗ്യത നേടും എന്ന പ്രതീക്ഷയിൽ ആണ്. എന്നാൽ വെസ്റ്റ് ബ്രോമിന്റെ പരിശീലകനായ ബിഗ് സാം പറയുന്നത് ആഴ്സണൽ റിലഗേഷൻ ലെവൽ ആണ് എന്നാണ്. ലീഗിലെ അവസാന എട്ടു സ്ഥാനക്കാർ എല്ലാം റിലഗേഷൻ ലെവൽ ആണ് എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് സാം പറഞ്ഞു.
ആഴ്സണൽ ഈ സീസണിൽ അവർക്ക് തന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയാതെ നിൽക്കുകയാണ്. അവർക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും സാം പറഞ്ഞു. അടുത്ത ആഴ്ച വെസ്റ്റ് ബ്രോം ആഴ്സണലിനെ നേരിടുന്നുണ്ട്. തങ്ങൾ ആഴ്സണലിനെ തോൽപ്പിക്കാൻ തന്നെയാണ് ശ്രമിക്കുക എന്നും. അവരെ മറികടന്ന് മുന്നോട്ട് വരിക ആകും തന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബ്രോം ഇപ്പോൾ ആഴ്സണലിന് ഏഴ് പോയിന്റ് മാത്രം പിറകിലാണ് നിൽക്കുന്നത്.













