“മെസ്സിയെ ലോകത്തെ‌ മികച്ച താരമായി അംഗീകരിക്കാൻ റയൽ ആരാധകർക്ക് ബുദ്ധിമുട്ടാണ്‌”

Images (23)
- Advertisement -

മെസ്സിയെ ലോകത്തെ‌ മികച്ച താരമായി അംഗീകരിക്കാൻ റയൽ മാഡ്രിഡ് ആരാധകർക്ക് ബുദ്ധിമുട്ടാണെന്ന് മുൻ ബാഴ്സലോണ ക്യാപ്റ്റൻ പുയോൾ. റയൽ ആരാധകർക്ക് ഇക്കാര്യം അംഗീകരിക്കാൻ സാധിക്കില്ലെങ്കിലും ലയണൽ മെസ്സിയുടെ ഗോളുകളുടെ എണ്ണവും കരിയറിലെ നേട്ടങ്ങളും മാത്രം മതി സത്യം മനസിലാക്കാൻ എന്നും പുയോൾ കൂട്ടിച്ചേർത്തു. ദിവസങ്ങൾക്ക് മുൻപാണ് ഇതിഹാസതാരം പെലെയുടെ ഒരു ക്ലബിനായുള്ള ഏറ്റവുമധികം ഗോൾ എന്ന റെക്കോർഡ് മെസ്സി മറികടന്നത്.

ബാഴ്സലോണയുടെ മുൻ ക്യാപ്റ്റനായ പുയോൾ 2014ൽ ഫുട്ബോളിൽ നിന്നും വിരമിച്ചു. ബാഴ്സക്ക് വേണ്ടി 593 മത്സരങ്ങൾ കളിച്ച പുയോൾ സ്പാനിഷ് ദേശീയ ടീമിനായി 100 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 15 സീസണുകളിൽ ബാഴ്സടെ പ്രതിരോധം നയിച്ചത് പുയോളായിരുന്നു. ബാഴ്സലോണയിൽ മെസ്സിയും പുയോളും എട്ടു സീസണുകളോളം ഒന്നിച്ച് കളിച്ചിട്ടുണ്ട്.

Advertisement