ആഴ്സണൽ താരങ്ങളോട് പരിശീലനത്തിനു വരണ്ട എന്ന നിർദ്ദേശവുമായി ക്ലബ്

Newsroom

ആഴ്സണൽ ക്ലബിലെ താരങ്ങളോട് ആരും പരിശീലനത്തിന് തിരികെ വരേണ്ടതില്ല എന്ന് ക്ലബ് നിർദേശിച്ചു. പരിശീലകനായ അർട്ടേറ്റയ്ക്ക് കൊറൊണാ സ്ഥിരീകരിച്ചതിനാൽ 14 ദിവസത്തെ ഐസൊലേഷനിലായിരുന്നു ആഴ്സണൽ താരങ്ങൾ. ചൊവ്വാഴ്ചയോടെ എല്ലാവരോടും പരിശീലനത്തിന് മടങ്ങി എത്താൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ആ തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുകയാണ് ആഴ്സണൽ. എല്ലാ കളിക്കാരും വീട്ടിൽ തന്നെ തുടരണം എന്നും ആരോഗ്യം സംരക്ഷിക്കണം എന്നും ക്ലബ് പുതിയ നിർദ്ദേശം നൽകി. പുരുഷ താരങ്ങൾ മാത്രമല്ല വനിതാ താരങ്ങൾക്കും അക്കാദമിയിലെ കുട്ടികൾക്കും ഒക്കെ വീട്ടിൽ തുടരാനാണ് നിർദ്ദേശം.