മാറ്റിവെച്ച ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിന് തിയതിയായി

Wasim Akram

ആഴ്‌സണൽ

മാറ്റി വച്ചു ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി മത്സരം ലോകകപ്പിന് ശേഷം ഫെബ്രുവരി 15 ബ്രിട്ടീഷ് സമയം വൈകുന്നേരം 7.30 നു നടക്കും. ആഴ്‌സണലിന്റെ പി.എസ്.വിക്ക് എതിരായ യൂറോപ്പ ലീഗ് മത്സരം ഇടയിൽ വന്നതിനു ആയിരുന്നു ഈ മത്സരം മാറ്റിവച്ചത്.

നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലും ചാമ്പ്യന്മാർ ആയ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോരാട്ടം ഈ സീസണിലെ കിരീട പോരാട്ടത്തിൽ വളരെ നിർണായകമാവും. വളരെ ബുദ്ധിമുട്ട് നിറഞ്ഞ മത്സരങ്ങൾ ആണ് ലോകകപ്പിന് ശേഷം ഇരു ടീമുകളെയും കാത്തിരിക്കുന്നത്.