ഇന്ത്യ സെലക്ടര്‍ പോസ്റ്റിന് അപേക്ഷ നൽകി നയന്‍ മോംഗിയയും അജയ് രത്രയും

Nayanmongia

ഇന്ത്യയുടെ സെലക്ടര്‍ പോസ്റ്റ് സ്ഥാനത്തേക്ക് അപേക്ഷ നൽകി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. മുന്‍ ഇന്ത്യന്‍ താരങ്ങളായ നയന്‍ മോംഗിയ, ഹേമംഗ് ബദാനി, ശിവ് സുന്ദര്‍ ദാസ്, അജയ് രാത്ര എന്നിവര്‍ അപേക്ഷ നൽകിയെന്നാണ് അറിയുന്നത്.

ബിസിസിഐ ഇവരുടെ അഭിമുഖം നടത്തുവാനായി ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയെ നിയമിക്കുമെന്നാണ് അറിയുന്നത്. ഇന്നലെ ആയിരുന്നു അപേക്ഷ നൽകുവാനുള്ള അവസാന തീയ്യതി. ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് ബിസിസിഐ പുരുഷ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ച് വിട്ടത്. ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മയെ ഉള്‍പ്പെടെയാണ് ബിസിസിഐ പുറത്താക്കിയത്.