കിരീട പോരാട്ടത്തിൽ ആഴ്സണലിന് നിർണായക വിജയം. ലണ്ടണിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് ആഴ്സണൽ നേടിയത്. ചെൽസിക്ക് എതിരെയുള്ള ആഴ്സണലിന്റെ ഏറ്റവും വലിയ വിജയമാണ് ഇത്. നാലാം മിനുട്ടിൽ ട്രൊസാർഡിലൂടെ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. ബാക്കി നാലു ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.
52ആം മിനുട്ടിൽ ഡിഫൻഡർ ബെൻ വൈറ്റിലൂടെ രണ്ടാം ഗോൾ വന്നു. 57ആം മിനുട്ടിൽ മുൻ ചെൽസി താരം കൂടിയായ ഹവേർട്സിന്റെ വക മൂന്നാം ഗോൾ. 65ആം മിനുട്ടിൽ ഹവേർട്സ് തന്റെ രണ്ടാം ഗോളും, 70ആം മിനുട്ടിൽ ബെം വൈറ്റ് തന്റെ രണ്ടാം ഗോളും കൂടെ കണ്ടെത്തിയതോടെ ആഴ്സണലിന്റെ വിജയം പൂർത്തിയായി.
ഇതോടെ 34 മത്സരങ്ങളിൽ 77 പോയിന്റുമായി ആഴ്സണൽ ഒന്നാമത് നിൽക്കുന്നു. ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ 74 പോയിന്റുമായും 2 മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയിന്റുമായും പിറകിലുണ്ട്. ചെൽസിക്ക് എതിരായ വലിയ വിജയം ആഴ്സണലിന്റെ ഗോൾ ഡിഫറൻസ് +56 ആയി ഉയർത്തി. ലിവർപൂളിന്റെ ഗോൾ ഡിഫറൻസ് +43ഉം ചെൽസിയുടേത് +44ഉം ആണ്. ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്ന ഈ ലീഗ് കിരീട പോരാട്ടത്തിൽ ഗോൾ ഡിഫറൻസ് നിർണായകമായേക്കും.