സഞ്ജു ഒരു ഈഗോയും ഇല്ലാത്ത ക്യാപ്റ്റൻ എന്ന് ആരോൺ ഫിഞ്ച്

Newsroom

Picsart 24 04 23 22 00 42 462
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ഭുതങ്ങൾ കാണിക്കുന്ന സഞ്ജു സാംസണെയും രാജസ്ഥാൻ റോയൽസിനെയും പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. സഞ്ചു ഒരു ഈഗോയും ഇല്ലാതെ ആണ് കളിക്കുന്നത് എന്നും ഇത് ടൂർണമെൻ്റിൽ രാജസ്ഥാനെ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നു എന്നും ഫിഞ്ച് പറഞ്ഞു. സമ്മർദത്തിനു കീഴിൽ രാജസ്ഥാൻ ക്ലിനിക്കൽ ആയി വിജയിക്കുന്നതിന് സാംസണ് ക്രെഡിറ്റ് നൽകണം എന്നും ഫിഞ്ച് പറഞ്ഞു.

സഞ്ജു 24 04 23 22 01 03 120

“സഞ്ജു ശരിക്കും പക്വതയുള്ള ഇന്നിംഗ്സുകളാണ് കളിക്കുന്നത്, അതാണ് ടീമിന് വേണ്ടത്. ടി20 ക്രിക്കറ്റിൻ്റെ കാലത്ത്, ബാറ്റ്‌സ്മാൻ്റെ ഈഗോ ചിലപ്പോൾ ടീമിന് തടസ്സമാകുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഓരോ സാഹചര്യത്തിലും അത് എങ്ങനെ ചെയ്യണം എന്ന് അറിഞ്ഞ് സഞ്ജു കൃത്യമായി കളിക്കുന്നു.” ഫിഞ്ച് പറഞ്ഞു.

“അദ്ദേഹം അവിശ്വസനീയമാംവിധം മികച്ച രീതിയിൽ ടീമിനെ നയിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു, രാജസ്ഥാൻ റോയൽസ് സമ്മർദ്ദത്തിലായിരിക്കുമ്പോൾ അദ്ദേഹം എത്ര ശാന്തനാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഈ ഐപിഎല്ലിൽ ഉടനീളം അവർ വളരെ ക്ലിനിക്കൽ ആയിരുന്നു, അതിന് ഒരുപാട് ക്രെഡിറ്റ് സഞ്ജുവിന് നൽകേണ്ടതുണ്ട്. ” ഫിഞ്ച് പറഞ്ഞു.