ഹാട്രിക് ജയം സ്വന്തമാക്കി ആഴ്സണൽ

- Advertisement -

ആഴ്സണലിന് പ്രീമിയർ ലീഗിൽ ഹാട്രിക് ജയം. ന്യൂ കാസിൽ യുണൈറ്റഡിനെ 1-2 ന് തോൽപിച്ചാണ് ഉനൈ എമറിക്ക് കീഴിൽ ആഴ്സണൽ ഹാട്രിക് ജയം സ്വന്തമാക്കിയത്.

സ്ട്രൈകർമാരായ അബമയാങ്, ലകസേറ്റ് എന്നിവരെ ഒരുമിച്ചു ആക്രമണത്തിൽ അണിനിരത്തിയാണ് ആഴ്സണൽ ഇറങ്ങിയത്. ആദ്യ പകുതിയിൽ ഗോളി പീറ്റർ ചെക്ക് വരുത്തിയ വൻ പിഴവിൽ നിന്ന് ആഴ്സണൽ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

രണ്ടാം പകുതിയിൽ പക്ഷെ ആഴ്സണൽ ഗോൾ കണ്ടെത്തി. 49 ആം മിനുട്ടിൽ മധ്യനിര താരം ചാക്കയാണ് ഗോൾ നേടിയത്. 10 മിനിറ്റിനുള്ളിൽ ആഴ്സണൽ ലീഡ് ഉയർത്തി. ഓസിലാണ് ഗോൾ നേടിയത്. ഫോമില്ലാതെ വിഷമിക്കുന്ന ഓസിലിന് ആത്മവിശ്വാസം നൽകുന്ന ഗോളായി ഇത്. രണ്ട് ഗോളുകൾക്ക് പിറകിൽ പോയെങ്കിലും കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ന്യൂ കാസിൽ ശ്രമിച്ചില്ല. കളിയുടെ അവസാനത്തിൽ നടത്തിയ ശ്രമങ്ങൾ പീറ്റർ ചെക്ക് തടുക്കുകയും ചെയ്തു. പക്ഷെ 91 ആം മിനുട്ടിൽ ക്ളാർക്കിലൂടെ ഗോൾ മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു.

Advertisement