മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഞ്ചൽ ഗോമസ് ടീം വിടും

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഞ്ചൽ ഗോമസ് തന്റെ കരാർ കാലാവധി കഴിയുന്നതോടെ ടീം വിടും. നാളെ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെയാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരില്ലെന്ന് വ്യക്തമായത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാറോ ഒപ്പിടില്ലെന്നും താരം ടീം വിടുമെന്നും പരിശീലകൻ സോൾഷെയർ തന്നെയാണ് വ്യക്തമാക്കിയത്.

ഈ സീസണിൽ യൂറോപ്പ ലീഗിലെ മൂന്ന് മത്സരങ്ങളിൽ ആദ്യ ഇലവനിൽ 19കാരനായ ഗോമസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇറങ്ങിയിരുന്നു. കൂടാതെ പ്രീമിയർ ലീഗിൽ 2 മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലും താരം ഉണ്ടായിരുന്നു. എന്നാൽ താരവും ക്ലബും തമ്മിലുള്ള പുതിയ കരാർ ചർച്ചകളിൽ പുരോഗതി ഇല്ലാതെ പോയതോടെയാണ് താരം ടീം വിടുമെന്ന കാര്യത്തിൽ ഉറപ്പ് വന്നത്. 2016/ 17 സീസണിൽ ജോസെ മൗറിഞ്ഞോയുടെ കീഴിലാണ് ഗോമസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം നടത്തിയത്.