നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലിലേക്ക്

- Advertisement -

ഇന്ത്യയുടെ നിതിന്‍ മേനോനെ ഐസിസിയുടെ എലൈറ്റ് പാനലിലേക്ക് ഉള്‍പ്പെടുത്തി. മൂന്ന് ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20 മത്സരങ്ങളില്‍ അമ്പയര്‍ ആയി നിന്നിട്ടുള്ള നിതിന്‍ മേനോന്‍ പാനലിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ്. 36 വയസ്സുകാരന്‍ എസ് വെങ്കിട്ടരാഘവനും എസ് രവിയ്ക്കും ശേഷം ഐസിസി എലൈറ്റ് പാനലില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ്.

പുതിയ വെല്ലുവിളിയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഈ സ്ഥാനക്കയറ്റത്തില്‍ അതിയായ സന്തോഷമുണ്ടെന്നും നിതിന്‍ മേനോന്‍ വ്യക്തമാക്കി. മധ്യ പ്രദേശ് ക്രിക്കറ്റ് അസോസ്സിയേഷന്‍, ബിസിസിഐ, ഐസിസി എന്നിവര്‍ക്കും താന്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നു നിതിന്‍ വ്യക്തമാക്കി.

നൈഗല്‍ ലോംഗിന് പകരം ആണ് നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലിലേക്ക് എത്തുന്നത്.

Advertisement