നിറഞ്ഞ ആൻഫീൽഡിനു മുന്നിൽ ഗംഭീര വിജയവുമായി ലിവർപൂൾ

Img 20210821 185016

നീണ്ട കാലത്തിനു ശേഷം ആരാധകരാൽ നിറഞ്ഞ ആൻഫീൽഡ് സ്റ്റേഡിയത്തെ സാക്ഷിയാക്കി ലിവർപൂളിന് വിജയം. ഇന്ന് പ്രീമിയർ ലീഗിൽ ബേർൺലിയെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടൂ ഗോളുകൾക്കാണ് വിജയിച്ചത്. തുടക്കത്തിൽ ബേർൺലി ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് താളം കണ്ടെത്തിയ ലിവർപൂൾ ജോടയിലൂടെയാണ് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ സിമികാസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജോടയുടെ ഗോൾ. കഴിഞ്ഞ മത്സരത്തിലും ജോട ലിവർപൂളിനായി ഗോൾ നേടിയിരുന്നു.

ആദ്യ പകുതിയിൽ തന്നെ സലാ വല കണ്ടെത്തി എങ്കിലും വാർ ഓഫ്സൈഡ് വിധിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആഷ്ലി ബാർൻസ് ബേർൺലിക്കായി സമനില ഗോൾ നേടിയപ്പോഴും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. പിന്നീട് തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയ ലിവർപൂൾ സാഡിയോ മാനെയിലൂടെ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. 69ആം മിനുട്ടിൽ അലക്സാണ്ടർ അർനോൾഡ് നൽകിയ പാാ ഫസ്ട് ടച്ചിൽ ഒരു പവർഫുൾ ഷോട്ടിലൂടെ മാനെ വലയിൽ എത്തിക്കുക ആയിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ലിവർപൂൾ തൽക്കാലം ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ബേർൺലിക്ക് ഇത് രണ്ടാം പരാജയമാണ്‌.

Previous articleബെംഗളൂരു എഫ് സിക്ക് എ എഫ് സി കപ്പിൽ സമനില, ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി
Next articleമെഡലില്ലെങ്കിലും അഭിമാന പ്രകടനവുമായി പ്രിയ മോഹന്‍, തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലില്‍