ബ്രസീലിയൻ താരം പെരേരയുടെ കരാർ നീട്ടി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിൽ നിന്നുള്ള യുവതാരം ആൻഡ്രെസ് പെരേരയുടെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടി. വർഷങ്ങളായി യുണൈറ്റഡിനു കൂടെയുള്ള പെരേര അവസാന കുറച്ച് മത്സരങ്ങളിൽ നടത്തിയ പ്രകടനമാണ് കരാർ നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിക്കാനുള്ള കാരണം. അവസാന കുറേ വർഷങ്ങളായി മാഞ്ചസ്റ്ററിൽ നിന്ന് സ്ഥിരം ലോണിൽ പോവുകയായിരുന്ന പെരേര ഈ സീസണിലാണ് ടീമിനൊപ്പം നിന്നത്.

എന്നാലും കിട്ടിയ അവസരങ്ങൾ മുതലാക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു പെരേര സോൾഷ്യാറിന് കീഴിൽ അവസാനം ഫോം കണ്ടെത്തുകയായിരുന്നു. സൗതാമ്പ്ടണെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി ആരാധകരുടെയും പരിശീലകന്റെയു വിശ്വാസ്യത താരം നേടിയിരുന്നു. കരാർ പുതുക്കിയതോടെ 2021വരെ പെരേര ടീമിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പായി.