കളിക്കുന്നത് ഇംഗ്ലണ്ടിന്, എന്നിട്ടും അയർലണ്ടിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം

വെസ്റ്റ് ഹാമിന്റെ യുവ മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെ അയർലണ്ടിന്റെ കഴിഞ്ഞ വർഷത്തെ മികച്ച യുവതാരമായി തിരഞ്ഞെടുത്തു. രസകരമായ സമയത്താണ് റൈസിന് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യാന്തര ടീം മാറി ഇനി ഇംഗ്ലണ്ടിനു വേണ്ടിയാണ് കളിക്കുക എന്ന് റൈസ് അറിയിച്ചിരുന്നു. ഫിഫ റൈസിന്റെ രാജ്യം മാറാനുള്ള അപേക്ഷ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതുവരെ അയർലണ്ടിനായി വേണ്ടിയായിരുന്നു റൈസ് കളിച്ചിരുന്നത്.

വോട്ടിംഗിലൂടെ ആയിരുന്നു റൈസിനെ മികച്ച യുവതാരമായി തിരഞ്ഞെടുത്തത്. വോട്ടിംഗിന്റെ സമയത്ത് റൈസ് അയർലണ്ടിന്റെ താരമായിരുന്നു. കഴിഞ്ഞ മാസമാണ് യുവ താരം താൻ ഇനി ഇംഗ്ലണ്ടിനു വേണ്ടി മാത്രമെ കളിക്കു എന്ന് പ്രഖ്യാപിച്ചത്. അയർലണ്ടിനായി മുമ്പ് മൂന്ന് തവണ രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമാണ് റൈസ്.