അമദ് ദിയാലോയെ ലോണിൽ അയക്കണമോ എന്നത് ആലോചനയിൽ എന്ന് ഒലെ

Img 20210115 162253

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ പരിക്ക് മാറി തിരികെ എത്തി എങ്കിലും താരം ക്ലബിൽ തുടരുമോ അതോ ലോണിൽ പോകുമോ എന്നത് വ്യക്തമല്ല. താരത്തെ ലോണിൽ അയക്കണോ എന്നത് ഡിസംബറിൽ തീരുമാനിക്കും എന്ന് ഒലെ പറഞ്ഞു. അമദിന് പരിക്ക് വന്നത് വളരെ മോശം സമയത്തായിരുന്നു. താരം ഇപ്പോൾ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ അമദ് യുണൈറ്റഡിന്റെ അണ്ടർ 23 ടീമിനായാകും കളിക്കുക എന്ന് ഒലെ പറഞ്ഞു.

അമദ് ഭാഷ നന്നായി മെച്ചപ്പെടുത്തി എന്നും ഇത് താരം ക്ലബിലെ സാഹചര്യങ്ങളുമായി ഇണങ്ങുന്നതിന്റെ ലക്ഷണമാണെന്നും ഒലെ പറഞ്ഞു. വരും ആഴ്ചകളിൽ താരം യുണൈറ്റഡിനായി കളത്തിന് ഇറങ്ങും എന്നും അദ്ദേഹം സൂചന നൽകി. നേരത്തെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പായിരുന്നു അമദിന് പരിശീലനത്തിനിടയിൽ പരിക്കേറ്റത്. അത് അമദിനെ ലോണിൽ അയക്കാനുള്ള യുണൈറ്റഡ് ശ്രമത്തിന് തിരിച്ചടി ആയിരുന്നു. ഇനി ജനുവരി വറെ താരം യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ഉണ്ടാകും. ജനുവരിയിൽ അമദിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് ഫിയൊറെന്റിന ഒരുക്കമാണ്.

Previous articleസയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും
Next articleടീമിന്റെ വിജയത്തിന് വിലങ്ങ് തടിയായി താന്‍ നില്‍ക്കില്ല – മോര്‍ഗന്‍