ടോട്ടൻഹാം താരം ഡെലി അലിക്ക് പരിക്ക്. താരം പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ടോട്ടൻഹാമിനായി കളിക്കില്ല എന്ന് പരിശീലകൻ പോചടീനോ പറഞ്ഞു. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. രണ്ട് ആഴ്ച എങ്കിലും താരത്തിനു വിശ്രമം വേണ്ടി വരും. ഇന്നലെ ഇന്റർ മിലാനെതിരെ നടന്ന അവസാന പ്രീസീസൺ മത്സരത്തിൽ അലി കളിച്ചിരുന്നില്ല.
തുടർച്ചയായി ഹാം സ്ട്രിങ് ഇഞ്ച്വറികൾ അലിയെ ബുദ്ധിമുട്ടിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിരവധി മത്സരങ്ങൾ അലിക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു. താരം ഇത് ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പരിശീലകൻ പറഞ്ഞു. ആസ്റ്റൺ വില്ലയ്ക്ക് എതിരെ ആണ് ടോട്ടൻഹാമിന്റെ ലീഗിലെ ആദ്യ മത്സരം.













