ലിവർപൂൾ ഗോൾകീപ്പർ ക്ലബ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ രണ്ടാം ഗോൾകീപ്പർ ആയിരുന്ന സിമൺ മിന്യോലെ ക്ലബ് വിട്ടു. അവസാന ആറു വർഷമായി ലിവർപൂളിനൊപ്പം ഉണ്ടായിരുന്ന താരമാണ് മിന്യോലെ. അലിസ്സൺ വനതോടെ ഇനി ഒന്നാം ഗോൾകീപ്പർ ആകാൻ ആവില്ല എന്ന് ഉറപ്പായി മിന്യോലെ ഇപ്പോൾ ബെൽജിയത്തിലേക്കാണ് കൂടു മാറിയിരിക്കുന്നത്. ബെൽജിയൻ ക്ലബായ ബ്രഗെ ആയിരിക്കും ഇനി മിന്യോലെയുടെ ക്ലബ്.

ക്ലബ് ബ്രഗെയിൽ മൂന്നു വർഷത്തെ കരാർ മിന്യോലെ ഒപ്പുവെച്ചു. ലിവർപൂളിന് വേണ്ടി 155 മത്സരങ്ങൾ മിന്യോലെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ സ്ക്വാഡിൽ ഉണ്ടായിരുന്നു. മുമ്പ് സണ്ടർലാണ്ടിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ബെൽജിയം ദേശീയ ടീമിനായി 21 മത്സരങ്ങളും മിന്യോലെ കളിച്ചിട്ടുണ്ട്.