മിസോറാം യുവതാരത്തെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. മിസോറാം യുവതാരമായ ലാൽമുവാൻസോവയാണ് ഗോകുലം കേരള എഫ് സിയിൽ എത്തിയിരിക്കുന്നത്. മിസോറാം ക്ലബായ ചിങ വെംഗ് എഫ് സിയിൽ നിന്നാണ് താരം എത്തുന്നത്. 20കാരനായ ലാൽമുവാൻസോവ അവസാന വർഷങ്ങളിൽ ചിങ് വെംഗയ്ക്ക് ഒപ്പമായിരുന്നു കളിച്ചത്.

കഴിഞ്ഞ സീസണിൽ സെക്കൻഡ് ഡിവിഷനിലും മിസോറാം പ്രീമിയർ കീഗിലും ലാൽമുവാൻസോവ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. മുമ്പ് ഐസാൾ എഫ് സിക്ക് വേണ്ടിയും ലാൽമുവാൻസോവ കളിച്ചിട്ടുണ്ട്. ട്രാൻസ്ഫർ തുക നൽകിയാണ് ഗോകുലം ഈ കരാർ പൂർത്തിയാക്കിയത്. ഈ സൈനിംഗോടെ ചിംഗ വെങിൽ കളിച്ച മൂന്നു താരങ്ങളായി ഗോകുലത്തിൽ. നേരത്തെ ചിംഗ വെംഗിൽ കളിച്ച റൊമാവിയ, ലിയാൻസംഗ എന്നിവരെയും ഗോകുലം കേരള എഫ് സി സൈൻ ചെയ്തിരുന്നു.