ഓൾ ഒർ നത്തിങ്! ആഴ്‌സണലിന്റെ ഡോകുമെന്ററി സീരീസിന്റെ ട്രെയ്‌ലർ എത്തി

20220720 022445

ആഴ്‌സണലിന്റെ ആമസോൺ ഡോകുമെന്ററി സീരീസ് ആയ ‘ഓൾ ഒർ നത്തിങ്:ആഴ്‌സണൽ’ ന്റെ ട്രെയിലർ പുറത്ത് വന്നു. കഴിഞ്ഞ സീസണിൽ ആഴ്‌സണൽ സീസണിനെ കാണിക്കുന്ന സീരീസിന്റെ ട്രെയ്‌ലർ മികവ് പുലർത്തുന്നുണ്ട്. കഴിഞ്ഞ സീസണിലെ വിവാദങ്ങളും ആഴ്‌സണലിന്റെ മോശം തുടക്കത്തിന് ശേഷമുള്ള തിരിച്ചു വരവും ആയിരിക്കും സീരീസിന്റെ പ്രധാന ആകർഷണം. 8 എപ്പിസോഡ് ആണ് ആമസോണിന്റെ ഒറിജിനൽ സീരീസിന് ഉള്ളത്.

ട്രെയ്‌ലർ ഇവിടെ കാണാം.

പരിശീലകൻ മൈക്കിൾ ആർട്ടെറ്റയുടെ വാക്കുകളിലൂടെയാണ് ട്രെയ്‌ലർ അനാവരണം ചെയ്‌കുന്നത്. മൈക്കിൾ ആർട്ടെറ്റ ഒബമയാങിനെ ആഴ്‌സണൽ ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നു മാറ്റുന്നു എന്നു ടീം അംഗങ്ങളെ പരസ്യമായി അറിയിക്കുന്നതും, ലാകസെറ്റ, സെഡ്രിക് സുവാരസും തമ്മിലുള്ള പരിശീലനത്തിന് ഇടയിലെ വാക്കേറ്റവും അടക്കം കഴിഞ്ഞ സീസണിലെ വിവാദങ്ങൾ ഒക്കെ ട്രെയിലറിൽ കാണാം. ആമസോൺ പ്രൈമിൽ എപ്പിസോഡ് ഒന്നു മുതൽ മൂന്നു വരെ ഓഗസ്റ്റ് നാലിനും നാലു മുതൽ ആറു വരെ ഓഗസ്റ്റ് 11 നും 7, 8 എന്നിവ ഓഗസ്റ്റ് 18 നും പുറത്ത് വരും.