ലിവർപൂൾ താരം ബെൻ ഡേവിസിനെ റേഞ്ചേഴ്സ് സൈൻ ചെയ്തു

Newsroom

Img 20220720 000520

ലിവർപൂൾ താരം ബെൻ ഡേവിസിനെ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സ് സ്വന്തമാക്കി. 4 വർഷത്തെ കരാറിൽ ആണ് ലിവർപൂളിൽ നിന്ന് ബെൻ ഡേവീസിനെ റേഞ്ചേഴ്‌സ് ഫുട്‌ബോൾ സ്വന്തമാക്കുന്നത്. പരിചയസമ്പന്നനായ സെൻട്രൽ ഡിഫൻഡർ റേഞ്ചേഴ്സിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ആറാമത്തെ സൈനിംഗ് ആണ്.

2021-ൽ ലിവർപൂളിൽ ചേരുന്നതിന് മുമ്പ് യോർക്ക് സിറ്റി, ട്രാൻമെയർ റോവേഴ്‌സ്, സൗത്ത്‌പോർട്ട്, ന്യൂപോർട്ട് കൗണ്ടി, ഫ്ലീറ്റ്‌വുഡ് ടൗൺ, പ്രെസ്റ്റൺ എന്നിവിടങ്ങളിൽ ഡേവീസ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ അദ്ദേഹം ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ ഷെഫീൽഡ് യുണൈറ്റഡിൽ ലോണിൽ കളിച്ചിരുന്നു.