അലിസൺ ചെൽസിക്ക് എതിരെ കളിക്കും, ഒപ്പം ഫബിനോയും ജോടയും ഉണ്ടാകും

നാളെ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വലിയ മത്സരത്തിൽ ലിവർപൂളിന്റെ വലിയ താരങ്ങൾ ഒക്കെ മടങ്ങിയെത്തും. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന അലിസൺ നാളെ ചെൽസിക്ക് എതിരെ ഉണ്ടാകും എന്ന് യർഗൻ ക്ലോപ്പ് പറഞ്ഞു. അലിസന്റെ പിതാവ് മരിച്ചതിനാൽ അലിസണ് കഴിഞ്ഞ മത്സരത്തിൽ നിന്ന് അവധി നൽകിയിരുന്നു.

അലിസനെ കൂടാതെ ബ്രസീലിയൻ താരം ഫബിനോയും ചെൽസിക്ക് എതിരെ ഉണ്ടാകും. അഞ്ച് ആഴ്ചകളായി പരിക്ക് കാരണം ഫബിനോ പുറത്തായിരുന്നു. നാളെ ആദ്യ ഇലവനിൽ ഇല്ലായെങ്കിലും ബെഞ്ചിൽ എങ്കിലും ഫബിനോ ഉണ്ടാകും എന്ന് ക്ലോപ്പ് പറഞ്ഞു. ജോടയും പരിക്ക് മാറി എത്തി നാളെ ചെൽസിക്ക് എതിരായ സ്ക്വാഡിൽ ഉണ്ടാകും. ആദ്യ നാലിൽ എത്താൻ ശ്രമിക്കുന്ന ലിവർപൂളിന് നാളെ വിജയം നിർബന്ധമാണ്‌