വെസ്റ്റൺ മക്കെന്നിയെ സ്ഥിര കരാറിൽ യുവന്റസ് സ്വന്തമാക്കി

20210303 193828

അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നി യുവന്റസിൽ തുടരും. ടീമിനായി ഈ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചത് കണക്കിലെടുത്താണ് മക്കെന്നിയെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ യുവന്റസ് തീരുമാനിച്ചത്. ഇതുവരെ ഷാൽക്കെയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലായിരുന്നു മക്കെന്നി യുവന്റസിൽ കളിച്ചത്. 22 മില്യൺ നൽകിയാണ് താരത്തെ യുവന്റസ് സ്വന്തമാക്കുന്നത്. മൂന്ന് വർഷങ്ങളായാകും തുക നൽകുക.

താരത്തിന്റെ പ്രകടനം വിലയിരുത്തി ഈ സീസൺ അവസാനം താരത്തെ സൈൻ ചെയ്യാൻ ആയിരുന്നു യുവന്റസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് തന്നെ സ്ഥിര കരാറിൽ മക്കെന്നിയെ ഒപ്പുവെപ്പിക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. 21കാരനായ താരം 2025വരെയുള്ള കരാർ ഒപ്പുവെച്ചു.മധ്യനിര താരമായ മക്കെന്നി അവസാന അഞ്ച് വർഷങ്ങളായി ഷാൽക്കെയ്ക്ക് ഒപ്പം ആയിരുന്നു. അമേരിക്കൻ ദേശീയ ടീമിനായി 2017ൽ അരങ്ങേറ്റം കുറിച്ച് മക്കെന്നി ഇപ്പോൾ രാജ്യത്തിനായി സ്ഥിരം കളിക്കുന്നുണ്ട്.