വീണ്ടും താരമായി അലി, സ്പർസിന് വീണ്ടും ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

തുടർച്ചയായ രണ്ടാം ലീഗ് ജയം സ്വന്തമാക്കി ജോസ് മൗറിനോ സ്പർസിന്റെ രക്ഷകനാകുന്നു. ബോൺമൗത്തിനെ 3-2 ന് മറികടന്നാണ് സ്പർസ് പോയിന്റ് ടേബിളിൽ 20 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്താൻ സ്പർസിനായി.

മൗറീഞ്ഞോ എത്തിയതോടെ മികച്ച ഫോമിലേക്ക് ഉയർന്ന അലി നേടിയ ഇരട്ട ഗോളുകളാണ് സ്പർസിന് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ അലിയുടെ ഗോളിൽ മുന്നിൽ എത്തിയ സ്പർസ് പിന്നീട് രണ്ടാം പകുതിയിൽ വീണ്ടും അലിയുടെ തന്നെ ഗോളിൽ ലീഡ് രണ്ടാക്കി. പിന്നീട് മൂസ സിസോകോയുടെ ഗോളിൽ കളി 70 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ അവർ 3 ഗോളിന് മുന്നിലെത്തി. പക്ഷെ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ കളിയുടെ അവസാന മിനുട്ടുകളിൽ ഗോൾ വഴങ്ങുന്ന ശീലം സ്പർസ് ആവർത്തിച്ചു. ഹാരി വിൽസൻ 73, 96 മിനുട്ടുകളിൽ ഗോൾ നേടിയെങ്കിലും കൂടുതൽ തടി കേടാകാതെ കളി അവസാനിപ്പിക്കാൻ സ്പർസിനായി.