അലിസന്റെ ചുവപ്പ് കാർഡും തളർത്തിയില്ല, ലിവർപൂളിന് ജയം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട കുതിപ്പിന് നിർണായക ജയവുമായി ലിവർപൂൾ. ബ്രൈറ്റണെ ഒന്നിനെതിരെ 2 ഗോളുകൾക്ക് മറികടന്നാണ് ലിവർപൂൾ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് വ്യത്യാസത്തിൽ തുടരും.

ആദ്യ പകുതിയിൽ ഡിഫൻഡർ വിർജിൽ വാൻ ഡെയ്ക് നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് ജയം സമ്മാനിച്ചത്. കളിയുടെ 18 ആം മിനുട്ടിൽ അലക്‌സാണ്ടർ അർണോൾഡ് അസിസ്റ്റിൽ നിന്നാണ് താരം ഹെഡറിലൂടെ ഗോൾ നേടിയത്. പിന്നീട് അർണോൾഡ് തന്നെ രണ്ടാം ഗോളിനും അവസരം ഒരുക്കി. ഇത്തവണയും ഹെഡറിലൂടെയാണ് 24 ആം മിനുട്ടിൽ വാൻ ഡെയ്ക് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ബ്രൈറ്റൺ ഉണർന്ന് കളിച്ചതോടെ ലിവർപൂളിന് ആക്രമണത്തിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. 76ആം മിനുട്ടിൽ പന്ത് ബോക്സിന് പുറത്ത് കൈകൊണ്ട് തടഞ്ഞ ലിവർപൂൾ ഗോളി അലിസൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഏറെ വൈകാതെ ഡെങ്കിലൂടെ ബ്രൈറ്റൺ ഒരു ഗോൾ മടക്കിയതോടെ ലിവർപൂൾ അപകടം മണത്തെങ്കിലും കൂടുതൽ അപകടം വരാതെ കളി അവസാനിപ്പിക്കാൻ അവർക്കായി.

Advertisement