അലക്സ് ടെല്ലസിന് പരിക്ക്, പ്രീസീസൺ നഷ്ടമാകും

20210718 004117
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്കയ അലക്സ് ടെല്ലസിന് പരിക്ക്. താരം ഒരു മാസത്തോളം പുറത്തിരിക്കാൻ സാധ്യതയുണ്ട്. പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ ആണ് ടെല്ലസിന് പരിക്കാണെന്ന് സ്ഥിരീകരിച്ചത്. താരത്തിന്റെ ആങ്കിൾ ട്വിസ്റ്റ് ചെയ്തതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ പ്രീസീസൺ മത്സരത്തിൽ ടെല്ലസ് കളിച്ചിരുന്നു. ഇനി താരം പ്രീസീസണിൽ കളിക്കുന്ന കാര്യം സംശയമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ലെഫ്റ്റ് ബാക്കായ ലൂക് ഷോ ഇനിയും വെക്കേഷൻ കഴിഞ്ഞു തിരികെ എത്തിയിട്ടില്ല‌. ഇതുകൊണ്ട് തന്നെ പ്രീസീസണിൽ ബ്രാണ്ടൺ ആകും ഇനി യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്ക്.

Previous articleന്യൂസിലൻഡിനെ ഗോളിൽ മുക്കി അമേരിക്ക വിജയ വഴിയിൽ തിരികെയെത്തി
Next articleഅവസാന ഓവര്‍ വിജയവുമായി റോയൽ കിംഗ്സ്