248 ദിവസം ഒന്നാം സ്ഥാനത്ത്, എന്നിട്ടും കിരീടം കൈവിട്ട ആഴ്സണൽ

Newsroom

ഹൃദയഭേദകമായ അവസാന രണ്ട് മാസങ്ങളാണ് ആഴ്സണൽ ആരാധകർക്ക് കടന്നു പോയത്. മാഞ്ചസ്റ്റർ സിറ്റി ഇന്ന് കിരീടം ഉറപ്പിച്ചതോടെ പ്രീമിയർ ലീഗ് കിരീടം ഉയർത്താനുള്ള ആഴ്സണൽ ഫുട്ബോൾ ക്ലബ്ബിന്റെ കാത്തിരിപ്പു തുടരും എന്ന് ഉറപ്പായി‌. ഏപ്രിൽ 1ന് ലീഡ്സിനെ തോൽപ്പിച്ച സമയത്ത് പട്ടികയിൽ മുകളിൽ എട്ട് പോയിന്റ് ലീഡ് ഗണ്ണേഴ്‌സിന് ഉണ്ടായിരുന്നു. അവിടെ നിന്ന് ആണ് കാര്യങ്ങൾ കൈവിട്ടു പോയത്.

ആഴ്സണൽ 23 05 21 01 06 54 909

തുടർച്ചയായ സമനിലകളും തോൽവികളും അവരുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തി. അവസാന എട്ടു മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ മാത്രമാണ് ആഴ്സണലിന് നേടാൻ ആയത്. ഈ കാലയളവിലെ മൂന്ന് തോൽവികളും 3 സമനിലകളും ആഴ്‌സണലിന്റെ സ്വപ്നം തകർത്തു.

ഈ സീസണിലെ ആഴ്സണൽ കിരീടം നേടാതെ തന്നെ ചരിത്രത്തിൽ ഇടംപിടിക്കും, പക്ഷേ അത് അവർ പ്രതീക്ഷിച്ച കാരണങ്ങളാൽ അല്ല. പ്രീമിയർ ലീഗ് ടേബിളിൽ 248 ദിവസങ്ങൾ ചെലവഴിച്ച ആഴ്സണൽ കിരീടം നേടാതെ ഒരു സീസണിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം സ്ഥാനത്ത് നിന്ന ടീമെന്ന റെക്കോർഡ് തങ്ങളുടെ പേരിലാക്കി.