എവർട്ടണ് എതിരെ വീണ്ടും നടപടി, 2 പോയിന്റ് കൂടെ കുറച്ചു

Newsroom

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണ് എതിരെ വീണ്ടും നടപടി. എവർട്ടന്റെ രണ്ടു പോയിൻറ് കൂടെ കുറക്കാൻ തീരുമാനമായി പ്രീമിയർ ലീഗ് അറിയിച്ചു. പ്രീമിയർ ലീഗിലെ പി എസ് ആർ നിയമം തെറ്റിച്ചതിനാണ് പുതിയ നടപടി. നേരത്തെ ഫൈനാൻഷ്യൽ ഫെയർ പ്ലേ ലംഘനത്തിൽ 6 പോയിന്റും എവർട്ടണ് നഷ്ടമായിരുന്നു.

എവർട്ട 24 04 08 18 38 31 295

ഇതോടെ എവർട്ടൺ ഒരു സ്ഥാനം താഴ്ന്നു. പതിനാറാം സ്ഥാനത്തേക്ക് ആണ് എവർട്ടൺ താഴ്ന്നത്. അവർ ഇപ്പോൾ റിലഗേഷൻ സോണിന് വെറും രണ്ടു പോയിൻറ് മാത്രം മുകളിലാണ് ഉള്ളത്. 31 മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് എവർട്ടണ് ഉള്ളത്. പോയിൻറ് ഒന്നും നഷ്ടപ്പെട്ടില്ലായിരുന്നു എങ്കിൽ എവർട്ടണ് ഇപ്പോൾ 35 പോയിന്റ് ഉണ്ടാകുമായിരുന്നു.