പോലീസ് ഫുട്ബോൾ, ക്വാർട്ടർ മത്സരങ്ങൾ ഇന്ന്

- Advertisement -

അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫിക്സ്ചർ ആയി. ഇന്ന് ആണ് നാല് ക്വാർട്ടർ പോരാട്ടങ്ങളും നടക്കുക. ഇന്നലെ ത്രിപുര പോലീസിനെ തോൽപ്പിച്ച് എത്തിയ കേരള പോലീസ് ഇന്ന് കരുത്തരായ ബെംഗാൾ പോലീസിനെ ആണ് നേരിടുക. അരുണാചൽ പ്രദേശിനെ തോൽപ്പിച്ചാണ് ബെംഗാൾ ക്വാർട്ടറിൽ എത്തിയത്.

ഇന്ന് വൈകിട്ട് 7 മണിക്ക് കോട്ടപ്പടി സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ വെച്ചാകും കേരള പോലീസും ബെംഗാളും തമ്മിലുള്ള മത്സരം നടക്കുക. ഫിക്സ്ചറുകൾ ചുവടെ;

കോട്ടപ്പടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട്

ആസാം റൈഫിള്‍സ് vs ബിഎസ്എഫ് 5 മണി
കേരള പോലീസ് vs ബംഗാള്‍ പോലീസ് 7.30

പാണ്ടിക്കാട് ഐആര്‍ബിഎന്‍ ഗ്രൗണ്ട്-

പഞ്ചാബ് vs മിസോറാം – 5മണി
സിഐഎസ്എഫ്–സിആര്‍പിഎഫ് -7.30

Advertisement