പോലീസ് ഫുട്ബോൾ, ഫിക്സ്ചറുകൾ ആയി, കേരളം ആദ്യം സിക്കിമിനെതിരെ

- Advertisement -

മലപ്പുറത്ത് നടക്കുന്ന 67ആമത് അഖിലേന്ത്യാ പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഘട്ടങ്ങളിൽ മാത്രമായി 68 മത്സരങ്ങളാണ് നടക്കുക. ഇന്നലെ ഗ്രൂപ്പുകൾ തിരിച്ചിരുന്നു.

ഗ്രൂപ്പ് ഇയിൽ ഉള്ള കേരള പോലീസിന്റെ ആദ്യ മത്സരം ജനുവരി 28ന് സിക്കിമിനെതിരെ ആണ്. കേരളത്തിന്റെ മൂന്ന് മത്സരങ്ങൾ കോട്ടപ്പടി മൈതാനത്ത് വെച്ചു ഒരു മത്സരം ക്ലാരി ആർ ആർ ആർ എഫ് ഗ്രൗണ്ടിൽ വെച്ചുമാണ് നടക്കുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആസാം, സിക്കിം എന്നീ ടീമുകളാണ് കേരളത്തിന് ഒപ്പം ഉള്ളത്. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അഖിലേന്ത്യാ പോലീസ് ടൂർണമെന്റിന് വേദിയാകുന്നത്.

കേരളത്തിന്റെ ഫിക്സ്ചറുകൾ;

ജനുവരി 28; കേരള പോലീസ് vs സിക്കിം , 7pm
ജനുവരി 29: കേരള പോലീസ് vs ഉത്തർപ്രദേശ് , 7pm
ജനുവരി 31; കേരള പോലീസ് vs ആസാം, 5PM
ഫെബ്രുവരി 1; കേരള പോലീസ് vs മഹാരാഷ്ട്ര, 5PM

Fixtures;

Advertisement