വൈശാഖ്‌ നോർത്ത് ഈസ്റ്റിൽ, ഇന്നത്തെ ഐ എസ് എൽ മത്സരത്തിലെ പ്രധാന അതിഥി

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും പരിശീലകൻ എൽകോ ഷറ്റോരിയുടെ ക്ഷണം സ്വീകരിച്ച് വൈശാഖ് എന്ന ഫുട്ബോൾ പ്രതിഭ ഗുവാഹത്തിയിൽ എത്തി. ഇന്ന് എസ് എസ് എല്ലിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിനുമായുള്ള മത്സരത്തിലെ പ്രധാന അതിഥിയായിരുന്നു വൈശാഖ്.

സ്കൂളിൽ പഠിക്കുമ്പോൾ ഒരു വാഹനാപകടത്തിൽ വലതു കാൽ നഷ്ടപ്പെട്ടിട്ടും ഫുട്ബോൾ സ്നേഹം വിടാതെ പന്ത് തട്ടുന്ന വൈശാഖ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച വൈശാഖിന്റെ നാടിന് തൊട്ടടുത്ത് ഉള്ള കല്ലാനോടിൽ നടന്ന ഇലവൻസ് ഫുട്ബോൾ മത്സരത്തിൽ മലബാർ യുണൈറ്റഡ് ടീമിനായി വൈശാഖ് പന്ത് കളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുമ്മു.

ട്വിറ്ററിൽ വൈശാഖിന്റെ വീഡിയോ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബിന്റെ പരിശീലകൻ എൽകോ ഷറ്റോരിയുടെ ശ്രദ്ധയിലും പെട്ടു. വൈശാഖിന്റെ ഫുട്ബോളിനോടുള്ള അർപ്പണ ബോധത്തെ പ്രകീർത്തിച്ച ഷറ്റോരിയാണ് നോർത്ത് ഈസ്റ്റ് ക്ലബിലേക്ക് ക്ഷണിച്ചത്.

ഇന്ന് ഗുവാഹത്തിയിൽ എത്തിയ വൈശാഖ് ഒന്ന് മത്സരത്തിൽ പ്രത്യേക അതിഥിയായിരിക്കും. നാളെ ഐ എസ് എൽ താരങ്ങൾക്ക് ഒപ്പം പരിശീലനം നടത്താനും നോർത്ത് ഈസ്റ്റ് വൈശാഖിന് അവസരം ഒരുക്കും

Advertisement