ദേശീയ പോലീസ് ഫുട്ബോൾ കിരീടം കേരള പോലീസിന് സ്വന്തം!!

കൊൽക്കത്തയിൽ നടക്കുന്ന ദേശീയ പോലീസ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പോലീസ് കിരീടം ഉയർത്തി. ഇന്ന് നടന്ന ഫൈനലിൽ സി ആർ പി എഫിനെ തോൽപ്പിച്ചാണ് കേരളം കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. ബബ്ലു ആണ് കേരള പോലീസിനായി രണ്ടു ഗോളുകളും നേടിയത്. കേരള പോലീസ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദേശീയ കിരീടം നേടുന്നത്‌.

അവസാനമായി 2013ൽ ആയിരുന്നു കേരള പോലീസ് ദേശീയ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്.
സെമി ഫൈനലിൽ ആസാം റൈഫിൾസിനെ പരാജയപ്പെടുത്തിയാണ് കേരള പോലീസ് ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള പോലീസിന്റെ സെമിയിലെ വിജയം.

Previous articleവിദാൽ ഇന്റർ മിലാനോട് അടുക്കുന്നു
Next articleഅവസാന ഇലവനില്‍ സാധ്യത പാറ്റിന്‍സണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍