അവസാന ഇലവനില്‍ സാധ്യത പാറ്റിന്‍സണെന്ന് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍

ജോഷ് ഹാസല്‍വുഡിന്റെ പരിക്കിനെത്തുടര്‍ന്ന് ന്യൂസിലാണ്ടിനെതിരെയുള്ള ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള സ്ക്വാഡിലേക്ക് പീറ്റര്‍ സിഡിലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവസാന ഇലവനിലേക്കുള്ള സാധ്യതയില്‍ മുന്നില്‍ ജെയിംസ് പാറ്റിന്‍സണ്‍ ആണെന്ന് അഭിപ്രായപ്പെട്ട് ജസ്റ്റിന്‍ ലാംഗര്‍. എന്നാല്‍ സിഡിലിനെ 13 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത് ശരിയായ തീരുമാനമാണെന്നും ലാംഗര്‍ പറഞ്ഞു.

200ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള സിഡില്‍ ഓസ്ട്രേലിയയെ ആഷസ് നിലനിര്‍ത്തുവാന്‍ സഹായിച്ചിടടുണ്ട്. അത് കൂടാതെ അനുഭവ സമ്പത്തുള്ള ഒരു താരം 13 അംഗ സംഘത്തില്‍ വരണമെന്നും ടീമിനുണ്ടായിരുന്നുവെന്ന് ലാംഗര്‍ വ്യക്തമാക്കി. ടീമിലെത്തിയെങ്കിലും അവസാന ഇലവനില്‍ പീറ്റര്‍ സിഡിലിന് സാധ്യതയില്ലെന്നാണ് ലാംഗര്‍ പറയുന്നത്. പാറ്റിന്‍സണും മൈക്കല്‍ നീസെറിനുമാണ് സിഡിലിനെക്കാള്‍ കൂടുതല്‍ സാധ്യത അന്തിമ ഇലവനിലേക്ക് എത്തുവാനെന്നും ലാംഗര്‍ വ്യക്തമാക്കി.

Previous articleദേശീയ പോലീസ് ഫുട്ബോൾ കിരീടം കേരള പോലീസിന് സ്വന്തം!!
Next articleബിഗ് ബാഷ് ഒമ്പതാം സീസണ് ഇന്ന് തുടക്കം, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിഡ്നി തണ്ടര്‍