ഒളിംപിക്സിൽ കളിക്കണം, ജർമ്മൻ ദേശീയ ടീമിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പൊഡോൾസ്കി

ഒളിമ്പിക്സിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മുൻ ലോക ചാമ്പ്യനായ ലൂക്കാസ് പൊഡോൾസ്കി. 2014ൽ ജർമ്മനിയോടൊപ്പം ലോകകപ്പുയർത്തിയ പൊഡോൾസ്കി 2017 ൽ ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു.

എന്നാൽ ഒളിമ്പിക്സിൽ കളിക്കുക ഏത് കായികതാരത്തെ സംബന്ധിച്ചടുത്തോളവും വളരെ സ്പെഷൽ ആണെന്നും അധികൃതർക്ക് താത്പര്യമുണ്ടെങ്കിൽ താൻ ദേശീയ ടീമിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും പൊഡോൾകി പറഞ്ഞു. ജർമ്മനിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ ഗോൾ അടിച്ചത് പൊഡോൾസ്കിയാണ്. നിലവിൽ ജാപ്പനീസ് ടീമായ വെസെൽ കോബിന്റെ താരമാണ് പൊഡോൾസ്കി. എഫ്സി കൊളോണിലൂടെ കളിയാരംഭിച്ച പൊഡോൾസ്കി പിന്നീട് ബയേൺ മ്യൂണിക്ക്,ഇന്റർ,ആഴ്സണൽ,ഗലറ്റസരായ്, എന്നീ ടീമുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

Previous articleപിയാനോ വായിച്ചത് മാത്രം മെച്ചം, സാഞ്ചെസ് മാഞ്ചസ്റ്റർ വിട്ട് ഇന്റർ മിലാനിൽ!!
Next articleഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കീമോ പോൾ തിരിച്ചെത്തി