ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ കീമോ പോൾ തിരിച്ചെത്തി

ഇന്ത്യക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിനുള്ള വെസ്റ്റിൻഡീസ് ടീമിൽ കീമോ പോൾ തിരിച്ചെത്തി. മിഗെൽ കമ്മിൻസിന് പകരക്കാരനായാണ് കീമോ പോൾ ടീമിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ചയാണ് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം. ആദ്യ ടെസ്റ്റിൽ കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുൻപിലാണ്.

ആംഗിൾ ഇഞ്ചുറിയെ തുടർന്ന് കീമോ പോളിന് ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ അവസരം ലഭിച്ചിരുന്നില്ല. കീമോ പോളിന്റെ വരവോടെ കഴിഞ്ഞ ടെസ്റ്റിൽ മോശം പ്രകടനം പുറത്തെടുത്ത മിഗെൽ കമ്മിൻസ് പുറത്തുപോവുകയായിരുന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ മിനിറ്റ് ബാറ്റ് ചെയ്തിട്ടും റൺ ഒന്നും എടുക്കാതിരുന്നതിന്റെ മോശം റെക്കോർഡും കമ്മിൻസ് സ്വന്തമാക്കിയിരുന്നു.കൂടാതെ ആദ്യ ടെസ്റ്റിൽ  ഒരു വിക്കറ്റ് പോലും നേടാൻ താരത്തിനായിരുന്നില്ല.

West Indies: Jason Holder (Captain), Kraigg Braithwaite, Darren Bravo, Shamarh Brooks, John Campbell, Roston Chase, Rakheem Cornwall, Jahmar Hamilton, Shannon Gabriel, Shimron Hetmyer, Shai Hope, Keemo Paul, Kemar Roach.

Previous articleഒളിംപിക്സിൽ കളിക്കണം, ജർമ്മൻ ദേശീയ ടീമിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പൊഡോൾസ്കി
Next articleറോബിൻ ഉത്തപ്പ കേരള ടീമിന്റെ ക്യാപ്റ്റൻ