പിയാനോ വായിച്ചത് മാത്രം മെച്ചം, സാഞ്ചെസ് മാഞ്ചസ്റ്റർ വിട്ട് ഇന്റർ മിലാനിൽ!!

ഒരു ജനുവരി ട്രാൻസ്ഫറിൽ പിയാനോയും വായിച്ച് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ അലക്സിസ് സാഞ്ചേസ് ഓൾഡ്ട്രാഫോർഡിൽ അത്ഭുതങ്ങൾ കാണിക്കും എന്നാണ് കരുതിയത്. പക്ഷെ അന്ന് പിയാനോ വായിച്ചത് മാത്രമേ ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നതായി മാഞ്ചസ്റ്ററിനായി സാഞ്ചേസ് ചെയ്ത് കാര്യം. യുണൈറ്റഡിൽ ഫോമിലേക്ക് എത്താൻ ആവില്ല എന്ന് ഉറപ്പിച്ച താരം അവസാനം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്. ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ ആണ് സാഞ്ചെസിനെ സ്വന്തമാക്കുന്നത്.

രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ഇന്റർ സാഞ്ചെസിനെ സൈൻ ചെയ്യും. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കാനായി മിലാനിൽ എത്തും. ലോൺ സമയത്ത് സാഞ്ചസിന്റെ പകുതിയിൽ അധികം ശമ്പളം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ നൽകേണ്ടി വരും. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതം വേതനം കൈപറ്റുന്ന താരമാണ് സാഞ്ചസ്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകുവിനെ ഇന്റർ സ്വന്തമാക്കിയിരുന്നു. ആഴ്സണലിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത് മുതൽ കളി മറന്നു നിൽക്കുകയാണ് സാഞ്ചസ്. യുണൈറ്റഡിൽ ഏഴാം നമ്പർ അണിഞ്ഞ സാഞ്ചേസ് 45 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ചിട്ട് ആകെ 5 ഗോളുകളെ നേടാൻ ആയിരുന്നുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരാജയമായ വലിയ സൈനിംഗുകളിൽ ഒന്നായാകും സാഞ്ചെസ് യുണൈറ്റഡ് ചരിത്രത്തിൽ ബാക്കിയാവുക.

Previous articleബെറി എഫ്.സി ഫുട്‌ബോൾ ലീഗിൽ നിന്നു പുറത്ത്, ഭാവി തുലാസിൽ
Next articleഒളിംപിക്സിൽ കളിക്കണം, ജർമ്മൻ ദേശീയ ടീമിൽ തിരികെയെത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പൊഡോൾസ്കി