പെർസപൊലിസിനോടും പൊരുതി നിന്ന് ഗോവ, ചരിത്രത്തിലേക്ക് ഒരു ഗോളും

20210421 075656
- Advertisement -

എ എഫ് സി ചാമ്പ്യൻസ് ലീഗിലെ എഫ് സി ഗോവയുടെ മികച്ച പ്രകടനങ്ങൾ തുടരുകയാണ്. ഇന്നലെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കരുത്തരായ പെർസപൊലിസിനോട് പരാജയപ്പെട്ടു എങ്കിലും അഭിമാനിക്കാൻ ഏറെ നിമിഷങ്ങൾ ഇന്നലെ ഗോവ നൽകി. 2-1 എന്ന സ്കോറിനായിരുന്നു ഇറാനിയൻ ടീമിന്റെ വിജയം. തുടക്കത്തിൽ പെരസപൊലിസിനെ ഞെട്ടിക്കാൻ ഗോവയ്ക്ക് ആയി. 12ആം മിനുട്ടിൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഒരു ഇന്ത്യൻ ക്ലബിന്റെ ആദ്യ ഗോൾ ഗോവ നേടി.

ബ്രാണ്ടൻ എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ എഡു ബേഡിയ ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്. പക്ഷെ ഈ ലീഡ് അധിക നേരം നീണ്ടു നിന്നില്ല. 18ആം മിനുട്ടിൽ അനാവശ്യ പെനാൾട്ടി വഴങ്ങിയ ഗോവ പെർസപൊലിസിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. പെനാൾട്ടി എടുത്ത തൊറാബി ധീരജിനെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. ധീരജ് എ എഫ് സി ചാമ്പ്യൻസ് ലീഗിൽ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു ഇത്.

ഈ ഗോളിന് പിന്നാലെ 24ആം മിനുട്ടിൽ ക്യാപ്റ്റൻ ഹൊസെനിയുടെ ഹെഡറിലൂടെ പെരസ്പൊലിസ് രണ്ടാം ഗോൾ നേടി ലീഡെടുത്തു. 42ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ഒരു പെനാൽറ്റി കൂടെ പെരസപൊലിസിന് ലഭിച്ചു. പക്ഷെ ഇത്തവണ ധീരജ് പെനാൾട്ടി തടഞ്ഞു. ഇന്നലെയും മികച്ച സേവുകൾ നടത്തി ധീരജ് തന്നെ മാൻ ഓഫ് ദി മാച്ചായി മാറി.

Advertisement