“പോഗ്ബയും താനും ഒരുമിച്ച് ഗ്രൗണ്ടിൽ ഇറങ്ങിയാൽ ആരെ മാർക്ക് ചെയ്യണം എന്ന് എതിരാളികൾക്ക് സംശയമാകുന്നു”

20210116 105405
Credit: Twitter
- Advertisement -

പോൾ പോഗ്ബയ്ക്ക് ഒപ്പം കളിക്കുന്നത് തന്റെ പ്രകടനങ്ങൾ മെച്ചപ്പെടാൻ സഹായിക്കുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. പോൾ പോഗ്ബ ലോകത്തെ മികച്ച താരങ്ങളിൽ ഒന്നാണ്. അദ്ദേഹത്തൊപ്പം കളിക്കാൻ കഴിയുന്നതിൽ താൻ സന്തോഷവാനാണ്. ബ്രൂണോ പറയുന്നു. പോഗ്ബയും താനും ഒരുമിച്ച് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഏറെ മെച്ചപ്പെട്ട രീതിയിൽ കളിക്കാൻ കഴിയുന്നുണ്ട് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

താനും പോഗ്ബയും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ആരെ മാർക്ക് ചെയ്യണം എന്ന് എതിരാളികൾക്ക് തീരുമാനിക്കാൻ കഴിയുന്നില്ല. അത് രണ്ടുപേരുടെയും പ്രകടനങ്ങളെ സഹായിക്കുന്നു എന്ന് ബ്രൂണോ പറഞ്ഞു. രണ്ടു പേർക്കും ഇതിനേക്കാൻ നന്നായി ഒരുമിച്ച് കളിക്കാൻ ആകും എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

Advertisement