പെരേരയുടെ അബദ്ധത്തിൽ ഫ്ലമെംഗോയ്ക്ക് കിരീടം നഷ്ടം, പാൽമെറസ് ലാറ്റിനമേരിക്കൻ ചാമ്പ്യൻസ്!!

20211128 152510

ഒരിക്കൽ കൂടെ പാൽമെറസ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ. ഇന്ന് പുലർച്ചെ നടന്ന കോപ ലിബെർടഡോറസ് ഫൈനലിൽ ഫ്ലമെംഗോയെ തോൽപ്പിച്ചാണ് പാൽമെറസ് കിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പാൽമറെസ് വിജയിച്ചത്. ഇന്ന് അഞ്ചാം മിനുട്ടിൽ വെഗയിലൂടെ പാൽമറസ് ലീഡ് എടുത്തു. കളി വിജയിച്ചു എന്ന് കരുതിയിരിക്കെ പാൽമെറസ് ഡിഫൻസിനെ കീഴ്പ്പെടുത്തി കൊണ്ട് ഗബ്രിയെൽ 72ആം മിനുട്ടിൽ സമനില നേടി.

കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ അഞ്ചാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണി ആയ പെരേരയുടെ അബ്ദ്ധം ഫ്ലമെംഗോയ്ക്ക് തിരിച്ചടിയായി. പെരേര നഷ്ടപ്പെടുത്തിയ പന്ത് കൈക്കലാക്കി ഡൈവേഴ്സൺ പാൽമെറസിന് വേണ്ടി വിജയ ഗോൾ നേടി.

ഇത് പാൽമറസിന്റെ 3ആമത്തെ ലിബെർടെഡോറസ് കിരീടമാണിത്. ഈ ജയത്തോടെ അവർ ക്ലബ് ലോകകപ്പിന് യോഗ്യത നേടി.

Previous articleദേശീയ വനിതാ ഫുട്ബോളിന് തുടക്കം, ആദ്യ മത്സരത്തിൽ ഒഡീഷക്ക് വൻ വിജയം
Next articleഐ എഫ് എ ഷീൽഡ്; റിയൽ കാശ്മീരിന് തോൽവി