ഒരു മാസത്തിനു ശേഷം പെലെ ആശുപത്രി വിട്ടു

20211001 105228

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രി വിട്ടു. ഒരു മാസത്തോളമായി താരം ചികിത്സയിൽ ആയിരുന്നു. വൻകുടലിലെ ട്യൂമർ ശസ്ത്രക്രിയ ചെയ്ത ശേഷം അവസാന ഒരു മാസമായി അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. ആശുപത്രി വിട്ടു എങ്കിലും കീമോതെറാപ്പി തുടരുമെന്ന് അദ്ദേഹത്തിന്റെ മെഡിക്കൽ ടീം അറിയിച്ചു. പതിവ് പരിശോധനകളിൽ സംശയാസ്പദമായ മുഴ കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 31നായിരുന്നു 80കാരനായ പെലെ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ അഡ്മിറ്റ് ആയത്.

സെപ്റ്റംബർ 4 ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പെലെയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കീമോ തെറാപ്പി നൽകുന്നു എന്ന് മെഡിക്കൽ ടീം പറഞ്ഞു എങ്കിലും അദ്ദേഹത്തിന്റെ സ്വകാര്യത ബഹുമാനിച്ച് രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

Previous article“കാരിക്കിന് പകരക്കാരനെ കണ്ടെത്താൻ ആവാത്തത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം” .
Next articleഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് സ്മൃതി മന്ദാന