ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് സ്മൃതി മന്ദാന

Img 20211001 105430

ഓസ്ട്രേലിയക്ക് എതിരെയുള്ള പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ മികച്ച നിലയിൽ. ഇന്നലെ മഴ കാരണം ഏറെ തടസ്സപ്പെട്ട മത്സരത്തിൽ ഇന്ന് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആദ്യ സെഷനിൽ കളി തുടരുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 195 എന്ന നിലയിലാണ്. ഇന്ത്യക്കായി സ്മൃതി മന്ദാന സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ വനിതാ താരം നേടുന്ന ആദ്യ ടെസ്റ്റ് സെഞ്ച്വറി ആണിത്. പിങ്ക്ബോൾ ടെസ്റ്റിലെ ആദ്യ ഇന്ത്യൻ വനിതാ സെഞ്ച്വറിയും ഇതാണ്‌. 216 പന്തിൽ 127 റൺസ് എടുത്താണ് സ്മൃതി പുറത്തായത്.

22 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇതുവരെയുള്ള ഇന്നിങ്സ്. ഗാർഡ്നർക്കാണ് സ്മൃതിയുടെ വിക്കറ്റ് ലഭിച്ചത്. ഇപ്പോൾ 30 റൺസുമായി പൂനം റൗതും റൺസ് ഒന്നും എടുക്കാതെ ക്യാപ്റ്റൻ മിതാലി രാജുമാണ് ഉള്ളത്. 31 റൺസ് എടുത്ത ഷഫാലിയുടെ വിക്കറ്റ് നേരത്തെ നഷ്ടമായിരുന്നു.

Previous articleഒരു മാസത്തിനു ശേഷം പെലെ ആശുപത്രി വിട്ടു
Next articleമുൻ ലിവർപൂൾ താരം സ്റ്റുറിഡ്ജ് ഇനി ഓസ്ട്രേലിയയിൽ