മോഹൻ ബഗാനെ ഇഞ്ച്വറി ടൈം ഗോളിൽ തളച്ച് പീർലസ്

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തുടർച്ചയായ നാലാം വിജയം തേടി ഇറങ്ങിയ ബഗാനെ പീർലസ് തളച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഇഞ്ചറി ടൈമിൽ പിറന്ന ഗോളാണ് പീർലസിന് സമനില നൽകിയത്. മുൻ ഗോകുലം എഫ് സി താരമായിരുന്ന ഹെൻറി കിസേകയുടെ ഗോൾ ബഗാന് ലീഡ് നൽകിയതായിരുന്നു. എന്നാൽ അവസാന നിമിഷം പിറന്ന ക്രോമയുടെ ഗോൾ പീർലസിന് അർഹിച്ച സമനില നൽകി.

ഇന്നത്തെ സമനിലയോടെ മോഹൻ ബഗാന് നാലു മത്സരങ്ങളിൽ നിന്നായി 10 പോയന്റായി. ലീഗിലെ ഒന്നാം സ്ഥാനക്കാർ ഇപ്പോൾ മോഹൻ ബഗാൻ തന്നെയാണ്. 3 മത്സരങ്ങൾ കളിച്ച പീർലസിന് ഏഴു പോയന്റ് ഉണ്ട്. പീർലസും ഇതുവരെ ഈ സീസണിൽ തോൽവി അറിഞ്ഞിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial