Indian Super League

ഡെൽഹി ഡൈനാമോസിൽ സഹ പരിശീലകനായി ഫ്രാൻ പെരസ്

സ്പാനിഷ് പരിശീലകനായ ഫ്രാൻ പെരസ് ഡെൽഹി ഡൈനാമോസിൽ സഹ പരിശീലകനായി എത്തും. ക്ലബ് ഔദ്യോഗികമായി തന്നെ ഫ്രാൻ പെരസിന്റെ വരവ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ഡെൽഹി ഡൈനാമോസിന്റെ യൂത്റ്റ്ജ് കോച്ചായും മിഗ്വേൽ ഏഞ്ചലിന്റെ സഹപരിശീലകനായി പെരസ് ഉണ്ടായിരുന്നു. എന്നാൽ സീസൺ അവസാനം ക്ലബ് വിടുന്നതായി പെരസ് പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ആ തീരുമാനം തിരിച്ചെടുത്താണ് അദ്ദേഹം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്. ഖത്തർ, അമേരിക്ക എന്നിവിടങ്ങളിൽ പ്രമുഖ അക്കാദമികളിൽ പ്രവർത്തിച്ചിട്ടുള്ള പരിശീലകനാണ് പെരസ്. യുവേഫ പ്രൊ കോച്ചിങ് ലൈസൻസും പെരസിനുണ്ട്. ഡെൽഹിയുടെ പുതിയ പരിശീലകനായ ജോസഫ് ഗുംബവുക്ക് കീഴിലാകും പെരസ് പ്രവർത്തിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial