പയ്യന്നൂർ ഫുട്ബാൾ അക്കാദമി സെലക്ഷൻ അപേക്ഷാ ഫോം വിതരണം ആരംഭിച്ചു

വടക്കൻ കേരളത്തിലെ മികച്ച അക്കാദമികളിൽ ഒന്നായ പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലേക്കുള്ള സെലക്ഷനായുള്ള അപേക്ഷ ഫോമിന്റെ വിതരണം അരംഭിച്ചു. എട്ടു വയസ്സു മുതൽ 12 വയസ്സുവരെ ഉള്ള കുട്ടികളെയാണ് അക്കാദമിയിലേക്ക് എടുക്കുക. 01/01/2006ന് ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം.

സെലക്ഷൻ ട്രയൽസിനുള്ള അപേക്ഷ ഫോം മൂന്നു സെന്ററുകളിലായി ആണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികഌകും രക്ഷിതാക്കൾക്കും അപേക്ഷ ഈ കേന്ദ്രങ്ങളിൽ നിന്ന് വാങ്ങി പൂരിപ്പിച്ചു അവിടെ തന്നെ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 20 ആണ്‌.

വിതരണ കേന്ദ്രങ്ങൾ;
1) സി പി നാരായണൻ ലൈബ്രറി (ഗാന്ധി പാർക്കിനു സമീപം)

2) കെ.രവീന്ദ്രൻ ആധാരമെഴുത്ത് സ്ഥാപനം (പയ്യന്നൂർ ട്രെഷറി മുൻവശം).

3) ഷൂ പാലസ് വൈറ്റ് സിറ്റി കോംപ്ലക്സ് പയ്യന്നൂർ.

കൂടുതൽ വിവരങ്ങൾക്ക്: 8129647679