ത്രില്ലറില്‍ വിജയം കുറിച്ച് ഹോങ്കോംഗ്, ഏഷ്യ കപ്പിനു യോഗ്യത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനല്‍ മത്സരത്തില്‍ ആവേശകരമായ വിജയം കുറിച്ച് ഹോങ്കോംഗ്. യുഎഇയ്ക്കെതിരെ 2 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ ഏഷ്യ കപ്പ് യോഗ്യത ഹോങ്കോംഗ് ഉറപ്പാക്കിയിട്ടുണ്ട്. മഴ മൂലം 24 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ഹോങ്കോംഗ് 8 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് ശേഷിക്കെയാണ് വിജയം നേടിയത്.

ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്ക് വേണ്ടി അഷ്ഫാക് അഹമ്മദ് വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തുവെങ്കിലും മറ്റു താരങ്ങള്‍ക്ക് താരത്തിനു പിന്തുണ നല്‍കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. 51 പന്തില്‍ നിന്ന് 9 ബൗണ്ടറിയം 6 സിക്സും സഹിതമാണ് യുഎഇ ബൗളറുടെ വെടിക്കെട്ട് ബാറ്റിംഗ്. ഷൈമന്‍ അനവര്‍ 22 റണ്‍സ് നേടി. ഹോങ്കോംഗിനു വേണ്ടി ഐസാസ് ഖാന്‍ അഞ്ചും നദീം അഹമ്മദ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗിന്റെ ടോപ് സ്കോറര്‍ ആയത് നിസാകത് ഖാന്‍ ആണ്. 38 റണ്‍സ് നേടിയ ഹോങ്കോംഗ് ഓപ്പണര്‍ക്ക് പിന്തുണയായി. ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍(33) അന്ഷുമാന്‍ രത്ത്(28), എഹ്സാന്‍ ഖാന്‍(29) എന്നിവരോടൊപ്പം വാലറ്റത്തില്‍ തന്‍വീര്‍ അഫ്സല്‍(15), സ്കോട്ട് മക്ക്കെനി(14*) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

യുഎഇയ്ക്ക് വേണ്ടി മുഹമ്മദ് നവീദ് രണ്ടും അമീര്‍ ഹയാത്ത്, അഹമ്മദ് റാസ, രോഹന്‍ മുസ്തഫ, ഷൈമന്‍ അനവര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി അവസാന നിമിഷം വരെ പൊരുതി.