മെസ്സിയെ റോമയ്ക്ക് നൽകിയാലെ ബാഴ്സ ചെയ്ത ചതിക്ക് മാപ്പുള്ളൂ എന്ന് റോമ

- Advertisement -

ബ്രസീലിയൻ താരം മാൽകോമിനെ റോമയിൽ നിന്ന് തട്ടിയെടുത്തത് ക്ഷമിക്കില്ല എന്ന ഇറ്റാലിയൻ ക്ലബായ റോമ പ്രസിഡന്റ് ജെയിംസ് പലോറ്റ പറഞ്ഞു‌. ഫ്രഞ്ച് ക്ലബായ ബോർഡക്സും റോമയുമായി മാൽകോമിനായുള്ള കരാറിന് വളരെ അടുത്ത് വരെ എത്തിയിരുന്നു. മാൽകോം റോമിലേക്ക് മെഡിക്കലിനായി യാത്ര തിരിക്കാനിരിക്കെ ആയിരുന്നു ബാഴ്സലോണ ഈ ട്രാൻസ്ഫറിൽ ഇടപെട്ടതും മാൽകോമിനെ ബാഴ്സയിൽ എത്തിച്ചതും.

ബാഴ്സലോണ മാൽകോമിന്റെ ട്രാൻസ്ഫറിൽ ചെയ്തത് ധർമ്മത്തിന് നിരയ്ക്കാത്തതാണെന്നും ഇതിന് ബാഴ്സലോണയുടെ ക്ഷമിക്കാൻ പറ്റില്ല എന്നുമാണ് റോമൻ പ്രസിഡന്റ് പറഞ്ഞത്. ബാഴ്സലോണ ഔദ്യോഗികമായി ഇതിന് മാപ്പപേക്ഷിച്ചിട്ടുണ്ട് പക്ഷെ ആ മാപ്പ് താൻ സ്വീകരക്കില്ല. രണ്ട് കാര്യങ്ങളിൽ ഒന്ന് ചെയ്താലെ മാപ്പിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ. ഒന്നുകിൽ മാൽകോമിനെ തിരികെ നൽകുക. അല്ലായെങ്കിൽ മെസ്സിയെ തങ്ങൾക്ക് നൽകുക. റോമൻ പ്രസിഡന്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement