ബ്രസീൽ ഇതിഹാസ പരിശീലകൻ സ്കൊളാരിക്ക് പുതിയ ചുമതല

ബ്രസീലിനെ 2002ൽ ലോക ചാമ്പ്യന്മാരാക്കിയ പരിശീലകൻ ഫിലിപ്പെ സ്കൊളാരി പുതിയ ചുമതലയേറ്റെടുത്തു. ബ്രസീലിയൻ ക്ലബായ പാൽമെറാസിന്റെ പരിശീലകനായാണ് സ്കൊളാരി വീണ്ടും നിയമിക്കപ്പെട്ടിരിക്കുന്നത്. സ്കൊളാരിയുടെ പാൽമെരാസിലെ മൂന്നാം വരവാകും ഇത്‌. അവസാനം 2014ൽ ആയിരുന്നു സ്കൊളാരി പാൽമെറാസിനെ പരിശീലിപ്പിച്ചത്.

റോഗർ മക്കേഡോയ്ക്ക് പകരക്കാരനായാണ് സ്കോളാരി ഇപ്പോൾ പാൽമെറാസിൽ എത്തുന്നത്. രണ്ട് വർഷം മുമ്പ് ഗ്രീമിയോയിൽ സ്കൊളാരി പരിശീലകനായിരുന്നപ്പോൾ സ്കൊളാരിക്ക് പകരക്കാരനായി മക്കേഡോ എത്തിയിരുന്നു. ബാഹിയക്കെതിരെ അടുത്ത ആഴ്ച നടക്കുന്ന മത്സരമാകും സ്കൊളാരിയുടെ പുതിയ വരവിലെ ആദ്യ മത്സരം.

69കാരനായ സ്കൊളാരി 2 വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅലക്സ് മോർഗന്റെ ഹാട്രിക്കിൽ അമേരിക്കയ്ക്ക് വിജയം
Next articleമെസ്സിയെ റോമയ്ക്ക് നൽകിയാലെ ബാഴ്സ ചെയ്ത ചതിക്ക് മാപ്പുള്ളൂ എന്ന് റോമ