ലോകപ്പിലെ ഇന്ത്യ പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നു

Newsroom

Indiapakistan
Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ആദ്യ മത്സരത്തിലെ ടിക്കറ്റുകൾ വിറ്റു തീർന്നതായി ഐ സി സി അറിയിച്ചു. 2022 ഒക്‌ടോബർ 23ന് ആണ് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ചിരവൈരികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടേണ്ടത്. ടിക്കറ്റ് തീരുന്ന ശേഷം ഒരുക്കിയ അധിക സ്റ്റാൻഡിംഗ് റൂം ടിക്കറ്റുകളും നിമിഷങ്ങൾക്ക് അകം തീർന്നു എന്ന് ഐ സി സി അറിയിച്ചു.

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായുള്ള 500,000 അധികം ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റുപോയതായി അധികൃതർ പറഞ്ഞു. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും ഇന്ത്യയും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിന്റെയും ടിക്കറ്റുകളും വിറ്റുതീർന്നിട്ടുണ്ട് എന്നും ഐ സി സി അറിയിച്ചു.