ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ബംഗ്ലാദേശ് യുഎഇയുമായി രണ്ട് ടി20 മത്സരങ്ങളിൽ കളിക്കും

Bangladesh

ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യുഎഇയ്ക്കെതിരെ രണ്ട് ടി20 മത്സരങ്ങള്‍ ബംഗ്ലാദേശ് കളിക്കും. നിലവിൽ ബംഗ്ലാദേശ് യുഎഇയിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. ബംഗ്ലാദേശിൽ നിര്‍ത്താതെ പെയ്യുന്ന മഴ കാരണം ആണ് ഇത്തരത്തിൽ യുഎഇയിൽ ക്യാമ്പ് നടത്തുവാന്‍ ബിസിബി തീരുമാനിച്ചത്.

സെപ്റ്റംബര്‍ 25, 27 തീയ്യതികളിലാണ് യുഎഇയുമായുള്ള രണ്ട് ടി20 മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുക. അതിന് ശേഷം ബംഗ്ലാദേശ് ന്യൂസിലാണ്ടിലേക്ക് പാക്കിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര കളിക്കുവാനായി യാത്രയാകും. അതിന് ശേഷം ഓസ്ട്രേലിയയിലേക്ക് ലോകകപ്പിനായി യാത്രയാകും.