ഇത് കേരള ഓസോൺ!! ഓസോൺ എഫ് സിയിൽ കളിക്കുന്നത് എട്ട് മലയാളികൾ!!

- Advertisement -

കർണാടകയിലെ ക്ലബാണ് ഓസോൺ എഫ് സി എങ്കിലും ആ ക്ലബിന്റെ ആദ്യ ഇലവനിൽ നിറയെ മലയാളികൾ ആണ്. സെക്കൻഡ് ഡിവിഷനും ഐ ലീഗും ഒക്ക്ർ സ്വപ്നം കാണുന്ന ബെംഗളൂരു ഡിവിഷൻ ചാമ്പ്യന്മാരിൽ ഈ സീസണിൽ കളിക്കുന്നത് എട്ടു മലയാളികളാണ്. ഇന്ത്യൻ ഫുട്ബോളിലെ എട്ട് മലയാളി വാഗ്ദാനങ്ങൾ. സെന്റർ ബാക്കുകളായ അഖിൽ, ഹിഗേറ്റ, ഉവൈസ്, വിങ്ബാക്കുകളായ ഷഹജാസ്, സജീർ, മിഡ്ഫീൽഡേഴ്സായ ഉനൈസ്, ആദർശ്, സ്ട്രൈക്കറായ അലോഷിയസ്. ഇതാണ് ഓസോണിലെ മലയാളി കരുത്ത്.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ഷഹജാസ്. അറ്റാക്കിങ് മിഡ്ഫീൽഡറായ ഉനൈസ് സാറ്റ് തിരൂരിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് കൊൽക്കത്ത ക്ലബായ പതചക്രയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സെന്റർ ബാക്കായ ഹിഗേറ്റ കണ്ണൂർ സ്വദേശിയാണ്. 23കാരനായ ഹിഗേറ്റ റയിൽവേയുടെ താരമായിരുന്നു. മുമ്പ് വിവാ ചെന്നൈ, ചെന്നൈ സിറ്റി എന്നീ ക്ലബുകൾക്ക് വേണ്ടിയും ഹിഗേറ്റ കളിച്ചിട്ടുണ്ട്.

മുൻ എഫ് സി തൃശ്ശൂരിന്റെ നായകൻ അഖിൽ മുൻ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിൽ നിന്നാണ് ഓസോണിലേക്ക് എത്തിയത്. സെന്റർ ബാക്കായ ഉവൈസും എഫ് സി തൃശ്ശൂരിന്റെ താരമായിരുന്നു. കേരളത്തിലെ ഈ താരങ്ങളുടെ മികവിൽ അടുത്ത സെക്കൻഡ് ഡിവിഷൻ വിജയിച്ച് ഐലീഗിൽ എത്തുക തന്നെയാണ് ഓസോണിന്റെ ലക്ഷ്യം.

Advertisement