പരിശീലകനും ആയി ഉടക്കിയ ഓസിലിനെ ടീമിൽ നിന്നു സസ്‌പെന്റ് ചെയ്തു ഫെനെര്‍ബാഷെ

Wasim Akram

പരിശീലകനും ആയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുൻ ജർമ്മൻ ലോകകപ്പ് ജേതാവ് മെസ്യൂട്ട് ഓസിലിനെ തുർക്കി ക്ലബ് ഫെനെര്‍ബാഷെ ടീമിൽ നിന്നു ഒഴിവാക്കി. സമീപ ഭാവിയിൽ ഒന്നും താരം ക്ലബിന് ആയി കളിക്കില്ല എന്നു ഇതോടെ ഉറപ്പായി.

തുടർന്ന് ഓസിലിനെയും സഹ താരം ഒസാൻ തുഫാനെയെയും ക്ലബ് സസ്‌പെന്റ് ചെയ്യുക ആയിരുന്നു. നേരത്തെ മുൻ ക്ലബ് ആഴ്‌സണലിൽ പരിശീലകൻ ആർട്ടെറ്റയോടും ബോർഡിനോടും ഉള്ള പ്രശ്നം ആണ് താരത്തിന് ടീമിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്.